Kerala

സതീശനെ മുഖ്യമന്ത്രിയാക്കണം; സോണിയാ ഗാന്ധിയോട് ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ്

കൊച്ചി: വി ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന നിലപാട് ആവര്‍ത്തിച്ച് മുസ്ലിം ലീഗ്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ അഭിപ്രായം തേടി സോണിയാ ഗാന്ധി അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ വിളിച്ചപ്പോഴാണ് മുസ്ലിം ലീഗ് വി ഡി സതീശന് പിന്തുണ ആവര്‍ത്തിച്ചത്.

ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജനവികാരം മാനിക്കണമെന്നും മുസ്ലിം ലീഗ് നേതൃത്വം സോണിയാ ഗാന്ധിയെ അറിയിച്ചു.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്. ഇന്ന് രാവിലെ 10 മണിക്ക് പാണക്കാട് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പൊതുവികാരം വിഡി സതീശന് അനുകൂലമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ലീഗ്.

ഹൈക്കമാന്‍ഡ് തീരുമാനം എതിരായാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതാകും ഇന്നത്തെ പ്രധാന ചര്‍ച്ച. മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ ലീഗിന്റെ എംല്‍എമാരടക്കം പരസ്യമായി രംഗത്തെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top