Kerala

മന്ത്രി സ്ഥാനം ഒഴിഞ്ഞ് നേരെ ഞാന്‍ വാടക വീട്ടിലേക്ക് മാറി: പിണറായി വിജയന്റെ അഭിമുഖം വീണ്ടും ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങി വാടക വീട്ടിലേക്ക് മാറിയതിന് പിന്നാലെ വൈറലായി മോഹന്‍ലാലിന് നല്‍കിയ ഇരുവര്‍ അഭിമുഖം. നായനാര്‍ മന്ത്രിസഭയില്‍ നിന്ന് വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞതിന് ശേഷം വാടക വീട്ടിലേക്ക് മാറിയതുമായി ബന്ധപ്പെട്ട് അഭിമുഖത്തില്‍ പിണറായി വിജയന്‍ പറയുന്ന ഭാഗമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.

പിണറായി വിജയന് അന്നും ഇന്നും ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും എപ്പോഴും ഒരു കരുതല്‍ ഉണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. പിന്നാലെ എങ്ങനെയാണ് ഒരുപോലെ ഇരിക്കാന്‍ സാധിക്കുന്നതെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടിയായി പിണറായി വിജയന്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കാവല്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങി വാടക വീട്ടിലേക്ക് മാറിയ പശ്ചാത്തലത്തിലാണ് മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top