Politics

തമിഴ്നാട്ടിൽ ടിവികെ സർക്കാരിന് നിയമസഭയിൽ ഇന്ന് ആദ്യ ബലപരീക്ഷണം. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

തമിഴ്നാട്ടിൽ ടിവികെ സർക്കാരിന് നിയമസഭയിൽ ഇന്ന് ആദ്യ ബലപരീക്ഷണം. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചെന്നൈ തൌസൻഡ് ലൈറ്റ്സ് എംഎൽഎ ജെസിഡി പ്രഭാകറിനെ ടിവികെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എഐഎഡിഎംകെയിലെ പിളർപ്പിൽ സ്പീക്കർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.

മൂന്നാം തവണയാണ് പ്രഭാകർ എംഎൽഎ ആകുന്നത്. പ്രഭാകർ മുതിർന്ന നേതാവാണെന്നും അനുയോജ്യനായ സ്ഥാനാർത്ഥിയാണെന്നും ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. എസ്പി വേലുമണിയെ കക്ഷിനേതാവാക്കണമെന്ന് 30 എംഎൽഎമാരും ഇപിഎസിനെ അംഗീകരിക്കണമെന്ന് 17 പേരും ആവശ്യപ്പെടുന്ന കത്തുകൾ പ്രോടേം സ്പീക്കറിന് നൽകിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top