കോട്ടയം :എം എൽ എ മാരുടെ ഭൂരിപക്ഷം സംഘടിപ്പിക്കാൻ കെ സി വേണുഗോപാൽ എം പി കളിച്ചത് സമാനതകളില്ലാത്തത് .കോൺഗ്രസിന്റെദേശീയ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ഒരു പോലെ വെട്ടിലാക്കിയാണ് കെ സി വേണുഗോപാൽ എം പി യുടെ കളികൾ നീളുന്നത് .

താൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നില്ല എന്ന് പ്രഖ്യാപിച്ച് കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ അനുഭാവം പിടിച്ചു പറ്റി.എന്നാൽ വിജയിച്ചു വരുന്ന എം എൽ എ മാരെ തന്റെ ഗ്രൂപ്പിൽ നില നിർത്താനുള്ള തന്ത്രങ്ങളാണ് കെ സി വേണുഗോപാൽ എം പി മെനഞ്ഞത് .എ ഐ സി സി യുടെ തെരെഞ്ഞെടുപ്പ് ഫണ്ട് നിർലോഭം വാരിക്കോരി നൽകിയപ്പോൾ കോൺഗ്രസ് സ്ഥാനാര്ഥികൾക്കെല്ലാം കെ സി വേണുഗോപാൽ എം പി യോട് കടപ്പാട് വർധിച്ചു .
വൈക്കത്തെ കോൺഗ്രസ് സ്ഥാനാർഥിക്കൊക്കെ ചോദിച്ച തുക മുഴുവനും നൽകി.തന്നോടുള്ള കടപ്പാട് വർധിപ്പിച്ചു .കെ സി വേണുഗോപാൽ എം പി യുടെ കൂടെ നിന്നാൽ മാത്രമേ അധികാരവും ;ഫണ്ടും ലഭിക്കുകയുള്ളൂ എന്ന ഒരു തോന്നൽ തെരെഞ്ഞെടുപ്പ് മൂർദ്ധന്യത്തിൽ തന്നെ കോൺഗ്രസ് സ്ഥാനാർഥികളിൽ ജനിപ്പിച്ചെടുത്തു .എ ഐ സി സി നിരീക്ഷകരായ മുകൾ വാസ്നിക്കും ;അജയ് മാക്കനും ,ദീപാ ദാസ് മുൻഷിയും ഒക്കെ കെ സി വേണുഗോപാലിന് രാഹുൽ ഗാന്ധിയിലുള്ള സ്വാധീനം നല്ലപോലെ അറിയാവുന്നവരുമാണ് .
എം എൽ എ മാരുടെ ഹിത പരിശോധനയിൽ ഉദുമ എം എൽ എ വിശ്വാസം രേഖപ്പെടുത്തിയത് വി ഡി സതീശനാണെങ്കിലും കോളത്തിൽ ഉദുമ എം എൽ എ വോട്ട് രേഖപ്പെടുത്തിയിട്ടില്ലാത്ത നിലയിൽ കോളം കാലിയായിരുന്നു .എ ഐ സി സി നിരീക്ഷകരുടെ വിശ്വാസ്യതയാണ് ഇവിടെ തകർന്നു വീണത് .ഉദുമ എം എൽ എ നീലകണ്ഠൻ എ ഐ സി സി നിരീക്ഷകരുടെ പക്ഷം പിടിത്തത്തിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകുകയും ചെയ്തു .ഇതിനിടെ നിരീക്ഷകർ എം എൽ എ മാർ വോട്ട് ചെയ്തത് പത്രക്കാർക്ക് ചോർത്തി നൽകിയതും ചർച്ചയായിട്ടുണ്ട് .
തെരെഞ്ഞെടുപ്പിനു മുൻപേ താൻ മുഖ്യ മന്ത്രി സ്ഥാനാർത്ഥിയല്ലെന്നു പ്രഖ്യാപിച്ച് കോൺഗ്രസ് ഗ്രൂപ്പുകളുടെ അനുഭവം പിടിച്ചു പറ്റുകയും .പ്രചാരണ കാലത്ത് എ ഐ സി സി യുടെ തെരെഞ്ഞെടുപ്പ് ഫണ്ട് വാരിക്കോരി വിതരണം ചെയ്തു സ്ഥാനാർഥികളിൽ കടുത്ത കെ സി വേണുഗോപാൽ ഭക്തി സൃഷ്ടിക്കുകയും ചെയ്താണ് മുഖ്യമന്ത്രി മോഹം കെ സി വേണുഗോപാൽ പുറത്തെടുത്തത്.വിജയിച്ച എം എൽ എ മാരിലെ ഭൂരിപക്ഷമാണല്ലോ മുഖ്യ മന്ത്രി ആരാണെന്നു തീരുമാനിക്കേണ്ടത്. .ഭൂരിപക്ഷ എം എൽ എ മാരുടെ പിന്തുണ ഉറപ്പാക്കിയ കെ സി വേണുഗോപാൽ എം പി കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെയും തന്ത്ര പൂർവം വെട്ടിലാക്കി.കൂടെ പഴയ കോൺഗ്രസ് എസ് കാരായ മുകൾ വാസ്നിക്കിനെയും ;ദീപാ ദാസ് മുൻഷിയെയും എ ഐ സി സി നിരീക്ഷകരാക്കി .പിന്നെയൊരു അജയ് മാക്കനും അദ്ദേഹം കെ സി വേണുഗോപാൽ എം പി യുടെ പക്ഷത്താണെന്നു ആദ്യമേ ഉറപ്പാക്കിയാണ് കെ സി വേണുഗോപാൽ വെട്ട് തുടങ്ങിയത് .
ഇതിനിടെ കുന്നത്തുനാട് എം എൽ എ വി പി സജീന്ദ്രനെയും ;നാദാപുരം എം എൽ എ അഭിജിത്തിനെയും കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്യുന്ന നിലപാടിലേക്കും കാര്യങ്ങൾ വന്നെത്തിയിട്ടുണ്ട് .നിങ്ങൾ ആരുടെ പക്ഷത്താണെന്നു വെളിവാക്കണം എന്നാണ് കോൺഗ്രസ് പ്രവർത്തകർ അവരോടു ആവശ്യപ്പെട്ടത് . കെ സി വേണുഗോപാൽ എം പി ക്കു പിന്തുണ കൊടുക്കുകയും അദ്ദേഹം മുഖ്യമന്ത്രി ആവുകയും ചെയ്താൽ കോൺഗ്രസിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ദീപാ ദാസ് മുൻഷിക്കോ ;ഒരു മുകൾ വാസ്നിക്കിനോ ;ഒരു അജയ് മാക്കനോ കഴിയുകയില്ല എന്ന പരമാർത്ഥം കോൺഗ്രസ് കേന്ദ്രങ്ങളിൽ ചർച്ചയാവുന്നുണ്ട് .അങ്ങനെ സംഭവിച്ചാൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗ്രൂപ് നേതാക്കൾ കോൺഗ്രസ് സംരക്ഷണ യാത്ര നടത്തണമെന്നും ചർച്ചകൾ ഉയരുന്നുണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ