കോഴിക്കോട്: സംസ്ഥാനത്ത് മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടിക പുറത്തുവന്നതില്‍ പ്രതികരിച്ച് സന്ദീപ് വാര്യര്‍.

സിപിഐഎമ്മിലും ബിജെപിയിലും ഇല്ലാത്ത ആഭ്യന്തര ജനാധിപത്യം കോണ്‍ഗ്രസിലുണ്ടെന്നും എംഎല്‍എമാരുടെ അഭിപ്രായം തേടിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസിലെ ജനാധിപത്യ സൗന്ദര്യത്തെയാണ് കാണിക്കുന്നതെന്നായിരുന്നു തൃക്കരിപ്പൂരിന്റെ നിയുക്ത എംഎല്‍എ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചത്.
സാധാരണക്കാരായ പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് കേള്‍ക്കുന്നു എന്നത് മനോഹരമായ ജനാധിപത്യ പ്രക്രിയയാണ്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യം ആ പാര്‍ട്ടി വിലയിരുത്തുമെന്നും കെ സി വേണുഗോപാലിനെയാണ് പിന്തുണയ്ക്കുന്നതെന്ന തരത്തിലുള്ള ചിത്രത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.