തിരുവനന്തപുരം: വാണിജ്യ പാചകവാതക വില വര്‍ധനക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കേന്ദ്ര സര്‍ക്കാര്‍ തനിനിറം പുറത്തുകാണിച്ചുവെന്നും രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കണമെന്നും സിപിഐഎം ആഹ്വാനം ചെയ്തു. വില വര്‍ധനവിന്റെ ആത്യന്തികമായ ആഘാതം ജനങ്ങളാണ് അനുഭവിക്കേണ്ടത്.
കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നിലകൊള്ളുന്ന ബിജെപിക്ക് ജനങ്ങളുടെ പ്രയാസം തിരിച്ചറിയില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.