കോട്ടയം: സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിച്ചു. അമേരിക്കയിൽ ആൽബിച്ചൻ മുരിങ്ങയിൽ ( ആൽബിൻ മാത്യു ) അറസ്റ്റിൽ.

കോട്ടയം പാലാ സ്വദേശിയായ ഇയാളെ അമേരിക്കൻ ഹോം ലാൻഡ് സുരക്ഷ വിഭാഗമാണ് ( ICE ) അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ദേശീയ പതാക , ദേശീയ ഗാനം, ദേശിയപ്രതിജ്ഞ എന്നിവയെ അധിക്ഷേപിച്ച് നിരന്തരം പോസ്‌റ്റുകൾ ഇടുകയും പല വിദ്വേഷ പോസ്റ്റുകളും ഇയാൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
2016 ൽ പൂഞ്ഞാറിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.