കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ മാത്യു കുഴല്‍നാടന്‍-കെ സി വേണുഗോപാല്‍ കൂടികക്കാഴ്ച.

കെ സി വേണുഗോപാലിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാതെ പിറകുവശത്തെ ഗേറ്റിലൂടെയാണ് മാത്യു മടങ്ങിയത്.
രാവിലെ 9 മണിയോടെയാണ് മാത്യു കുഴല്‍നാടന്‍ കെ സിയുടെ വസതിയിലെത്തിയത്. 10.30 വരെ ഇരുവരുടേയും കൂടിക്കാഴ്ച നീണ്ടു. ഇതേസമയത്ത് തന്നെ മാധ്യമങ്ങള്‍ കെ സി വേണുഗോപാലിന്റെ വസതിയ്ക്ക് മുന്നില്‍ മാത്യു കുഴല്‍നാടനെ പ്രതീക്ഷിച്ച് നിന്നെങ്കിലും പിന്‍വാതിലിലൂടെയായിരുന്നു മാത്യുവിന്റെ മടക്കം.