പാലാ: കെ.ടി.യു.സി.(എം) യൂണിയൻ്റെ ആഭിമുഖ്യത്തിൽ പാലായിൽ മെയ്ദിനം ആഘോഷിക്കുന്നു. മെയ് ഒന്നാം തീയതി രാവിലെ 8:00 മണിക്ക് യൂണിയൻ പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിയുടെ അധ്യക്ഷതയിൽ നടത്തുന്നതാണ്.

പാലാ ടൗൺ ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ കെ.ടി.യു.സി.(എം) യൂണിയൻ പ്രവർത്തകർ എത്തണമെന്ന് യൂണിയൻ പാലാ നിയോജക മണ്ഡലം സെക്രട്ടറി ടോമി മൂലയിൽ അറിയിച്ചു.ഇത്തവണത്തെ മെയ് ദിനത്തിന് പ്രത്യേകത ഉണ്ടെന്നും ജോസ് കെ മാണിയുടെ വിജയത്തിന് മുന്നോടിയായുള്ള മെയ്ദിനമാണെന്നും കെ ടി യു സി നേതാവ് ജോസുകുട്ടി പൂവേലിൽ അഭിപ്രായപ്പെട്ടു .
കർഷക തൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തി തൊഴിലാളികൾക്കു ഐക്യ ദാർഢ്യം പ്രഖ്യാപിച്ച കെ എം മാണി ;കാരുണ്യ പദ്ധതിയിലൂടെ അഗതികൾക്ക് അഭയമരുളിയത് സാക്ഷര കേരളം മറക്കില്ലെന്ന് അദ്ദേഹം കോട്ടയം മീഡിയയോട് പറഞ്ഞു .മലമ്പനിയോടും ;മലമ്പാമ്പിനോടും മല്ലടിച്ച മലയോര കർഷകനും ,കർഷക തൊഴിലാളിക്കും അവന്റെ സ്ഥലത്തിന് പട്ടയം നൽകിയ കെ എം മാണി കൂരിരുട്ടിലെ മൺചിരാതാണ് . കർഷകനും ,കർഷക തൊഴിലാളിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നുള്ള കേരളാ കോൺഗ്രസിന്റെ ചരിത്ര സൃഷ്ട്ടിച്ച 1978 ലെ ആലുവാ പ്രമേയത്തിൽ പുരോഗമനം കണ്ടെത്തിയാണ് പിൽക്കാലത്ത് കൂട്ട് കൂടുവാൻ പല ചേരികളും ശ്രമിച്ചിട്ടുള്ളതെന്നു അദ്ദേഹം പറഞ്ഞു .പിള്ളയച്ചന്മാരുടെയും , പള്ളിയച്ഛന്മാരുടെയും;കായൽ രാജാക്കന്മാരുടെയും പാർട്ടിയെന്ന് പറഞ്ഞ് ആക്ഷേപിച്ചവർക്കു അത് പിന്നെ തിരുത്തി പറയേണ്ടി വന്നത് കാലത്തിന്റെ കാവ്യ നീതിയാണെന്നും അദ്ദേഹം പറഞ്ഞു .
ഇന്ന് വന്യജീവികൾ നാട്ടിലിറങ്ങുന്ന വിഷയത്തിലും ,ഭിന്ന ശേഷിക്കാരുടെ ജോലി വിഷയത്തിലുമൊക്കെ ഭരിക്കുന്ന സർക്കാരിനെ കൊണ്ട് നിർണ്ണായക തീരുമാനങ്ങൾ എടുപ്പിക്കാൻ കഴിഞ്ഞ ശക്തി ശ്രോതസായി കേരളാ കോൺഗ്രസും അതിന്റെ ചെയർമാൻ ജോസ് കെ മാണിയും മാറിയിട്ടുണ്ടെന്നും കെ ടി യു സി നിയോജക മണ്ഡലം പ്രസിഡണ്ട് ജോസുകുട്ടി പൂവേലി ചൂണ്ടിക്കാട്ടി .