Kerala

മെഡിസെപ് മറ്റൊരു സ്പ്രിങ്ക്ളർ: കെ സി വേണുഗോപാൽ

തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളറിന് രോഗികളുടെ ഡാറ്റ കൈമാറിയതിന് സമാനമായ രീതിയിലാണ് മെഡിസെപ്പിലെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് സംസ്ഥാന സർക്കാർ നല്‍കിയതെന്ന് എഐസിസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.

മെഡിസെപ്പിലെ ഗുണഭോക്താക്കളുടെ വ്യക്തിവിവരങ്ങളും രോഗവിവരങ്ങളുമുള്ള സുപ്രധാന ഡാറ്റകളാണ് കൈമാറിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരുമടക്കം മെഡിസെപ് ഇൻഷ്വറൻസ് പദ്ധതിയിലെ 31. 46 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങളാണ് സ്വകാര്യ കമ്പനിക്ക് കൈമാറിയത്. അഴിമതി മണക്കുന്ന ഈ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top