Kottayam

നിധിൻ രാജിന്റെ മരണം;കേരള വേലൻ മഹാജനസഭ പാലാ മിനി സിവിൽ സ്റ്റേഷൻ ഉപരോധിച്ചു

പാലാ:പട്ടികജാതി പീഢനം ഏൽക്കേണ്ടിവന്ന നിധിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ചു കൊണ്ട് കേരള വേലൻ മഹാജന സഭ മീനച്ചിൽ താലൂക്ക് യൂണിയൻ , 20/04/26 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് പാലാ മിനി സിവിൽ സ്റ്റേഷനിലേക്ക് വായ മൂടിക്കെട്ടിപ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

പാലാ ടൗണിൽ നിന്നും മിനി സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് എത്തിച്ചേർന്നു.തുടർന്ന് നടന്ന പ്രതിഷേധ യോഗം കേരള വേലൻ മഹാജനസഭ സംസ്ഥന ജനറൽ സെക്രട്ടറി കെ.ഇ. മണിയൻ ഉദ്ഘാടനം ചെയ്തു. കേരള വേലൻ മഹാജനസഭ മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് വി കെ മനോഹർ, യൂത്ത് മൂവ്മെമെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് വള്ളോപ്പള്ളിൽ,സംസ്ഥാന പ്രസിഡന്റ് കെ .വി .ഷവിൻ,

.എം ജി മണിക്കുട്ടൻ , നാരായണൻ കുട്ടി കടനാട്

തുടങ്ങിയവർ സംസാരിച്ചു.

1. പട്ടിക ജാതി പീഢനം അവസാനിപ്പിക്കുക

2.നിധിൻ രാജിന്റെ ഘാതകരെ പട്ടികജാതി – വർഗ്ഗ പീഢന നിരോധന നിയമപ്രകാരം കേസെടുത്ത് ജയിലിലടയ്ക്കുക.

3.നഷ്ടപരിഹാരത്തുക കുറ്റക്കാരിൽ നിന്നും ഈടാക്കി നിധിൻ രാജിന്റെ കുടുംബത്തിന് കൈമാറുക

4.നിധിൻ രാജിന്റെ മരണത്തിന് കാരണക്കാരായ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുക

5.നിധിൻ രാജിന്റെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകുക.

തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top