Kerala

ജിമ്മിലെത്തിയ വിവാഹിതയായ യുവതിയുമായി അടുപ്പം; ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍

ബംഗളൂരു: ജിം ട്രെയിനര്‍ ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം. 28 കാരനായ ദിലീപിനെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുറത്തുപോയ ദിലീപ് രാത്രിയോടെ വീട്ടിലെത്തിയ ശേഷം മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു. ജീവനൊടുക്കിയ വിവരം യോഗിത എന്ന യുവതി ദിലീപിന്റെ സഹോദരിക്ക് അയച്ച ഇന്‍സ്റ്റഗ്രാം മെസേജിലൂടെയാണ് അറിയുന്നത്.

തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് ദിലീപിനെ മരിച്ച നിലയില്‍ കാണുന്നത്. വിവാഹിതയായ 42 കാരിയുമായി ദിലീപിന് ജിമ്മില്‍ വച്ചാണ് പരിചയം. കൂടുതല്‍ അടുത്തതോടെ യുവതി ദിലീപില്‍ നിന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top