തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പില്‍ വിജയം ഉറപ്പാണെന്ന് സിപിഎം വിലയിരുത്തുമ്പോള്‍ 80ലേറെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

മന്ത്രിമാരായ എംബി രാജേഷ്, വീണാ ജോര്‍ജ്, ഒആര്‍ കേളു, റോഷി അഗസ്റ്റിന് എന്നിവര്‍ പരാജയപ്പെടുമെന്നുമാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ജില്ലാ ഘടകങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നുമെന്ന് കണക്കൂകൂട്ടിയ പല മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചുകയറും.

ആശങ്കയുള്ള ആലപ്പുഴയിലും തൃശൂരും പാലക്കാട്ടും യുഡിഎഫ് അനുകൂല തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണത്തില്‍ കുതിപ്പുണ്ടാകുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.