Kottayam

അമനകര സെന്റ് പയസ് സൺ‌ഡേ സ്കൂളിന്റെ ശതാബ്ദി ആഘോഷം ഇന്ന്(12/04/2026)

പാലാ:വിശ്വാസ പരിശീലന രംഗത്ത് ഒരു ശതാബ്ദം പിന്നിടുന്ന സെന്റ് പയസ് സൺഡേ സ്കൂളിന്റെ ശതാബ്ദി ആഘോഷം ഇന്ന് രാവിലെ 9 മണിക്കുള്ള കൃതജ്ഞതാ ബലിയോടെ ആരംഭിക്കും.ശതാബ്ദി സമ്മേളനത്തിന് സൺഡേസ്കൂൾ ഡയറക്ടർ ഫാ. അബ്രഹാം കുഴിമുള്ളിൽ സ്വാഗതവും രാമപുരം ഫൊറോന പള്ളി വികാരിയും സൺഡേ സ്കൂൾ രക്ഷാധികാരിയുമായ റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷ പ്രസംഗവും നിർവഹിക്കും.

പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഉദ്ഘാടന കർമ്മവും ആലുവ മംഗലപ്പുഴ സെമിനാരി പ്രൊഫസർ റവ.ഡോ. മാത്യു അമ്പഴത്തുങ്കൽ ശതാബ്ദി സന്ദേശവും നൽകുന്നതുമാണ് . തുടർന്ന് വിശ്വാസ പരിശീലന രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച മുൻ അധ്യാപകരെയും പ്രിയോർ അ ച്ചന്മാരെയും ഡയറക്ടർ അച്ചൻമാരെയും ആദരിക്കുന്നതുമാണ്. അമനകര സെന്റ് പയസ് ആശ്രമം പ്രിയോർ ഫാ. മാത്യു വേമ്പേനി അനുഗ്രഹ പ്രഭാഷണം നടത്തും. സെന്റ് മർത്താസ് സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറാൾ സി. ധന്യ.എസ്. എം സി,

ജില്ലാ പഞ്ചായത്തംഗം ഷിബി മത്തായി നാരമംഗലത്ത്, ബ്ലോക്ക്‌ പഞ്ചായത്തംഗം ലിസി ബേബി മുളയിങ്കൽ,ഗ്രാമ പഞ്ചായത്തംഗം ജോസ് തോമസ് പാറക്കുടിയിൽ, രാമപുരം സെന്റ് അഗസ്റ്റിൻസ് സൺ‌ഡേ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷീബാ ബിനോയി പള്ളിപ്പറമ്പിൽ, പി ടി എ പ്രസിഡന്റ്‌ ആൽബിൻ ടോം കുന്നത്ത്, അധ്യാപക പ്രതിനിധി മെൽവിൻ കെ അലക്സ്‌ കാവാലിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ അലക്സ് കുര്യൻ പനന്താനത്ത് കൃതജ്ഞത പ്രകാശിപ്പിക്കും. തുടർന്ന് കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികളും നടത്തപ്പെടും. ശതാബ്‌ദി സമ്മേളനത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top