Kerala

സുധാകരന്‍ മത്സരിച്ചാല്‍ മന്ത്രിയാകാനാവില്ല, പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫ്; ഗുരുതര ആരോപണങ്ങളുമായി തോമസ് വര്‍ഗീസ്

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി തോമസ് വര്‍ഗീസ്. നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരനെ മല്‍സരിപ്പിക്കുന്നതില്‍ പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫാണെന്നാണ് തോമസ് വര്‍ഗീസിന്റെ ആരോപണം.

കെ സുധാകരന്‍ മത്സരിച്ചാല്‍ തനിക്ക് മന്ത്രിയാവാന്‍ കഴിയില്ലെന്ന് മനസ്സിലായത് കൊണ്ടാണ് സുധാകരനെ പിന്നില്‍ നിന്ന് കുത്തിയത്. കെ സുധാകരനെ മല്‍സരിപ്പിക്കാതിരിക്കാന്‍ എഐസിസിക്ക് കത്ത് നല്‍കിയതും സണ്ണി ജോസഫാണെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു. കത്തിലെ ഒപ്പ് സണ്ണി ജോസഫിന്റെതുതന്നെയാണ്.

താന്‍ നേരത്തെ സഹകരണ ബാങ്ക് പ്രസിഡന്റായ വേളയില്‍ വിവിധ പേപ്പറുകളില്‍ സണ്ണി ജോസഫിന്റെ ഒപ്പ് താന്‍ തന്നെ പലവട്ടം കണ്ടതാണ്. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തോമസ് വര്‍ഗീസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top