Kerala

പിണറായി തുടരണം എന്നാണ് വ്യക്തിപരമായ ആഗ്രഹം; വെള്ളാപ്പള്ളി

ആലപ്പുഴ: പിണറായി വിജയൻ തന്നെ മൂന്നാമതും തുടരണം എന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

നന്നായി പണം ചിലവാക്കിയ പ്രചാരണമാണ് നടന്നത് എന്നും കേരളം കണ്ട ഏറ്റവും വാശിയേറിയ ത്രികോണ മത്സരമാണ് നടക്കുന്നത് എന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റി ഒന്നും പ്രവചിക്കാൻ സാധിക്കുന്നില്ല. പ്രവചനത്തെ സംബന്ധിച്ച് പെട്ടി പൊട്ടിച്ച ശേഷം പറയാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.

പി പി ചിത്തരഞ്ജൻ വീണ്ടും വിജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി ഡി സതീശൻ മുഖ്യമന്ത്രിയാകുമോ എന്നതിലേക്ക് താൻ കടക്കുന്നില്ല. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ പലർക്കും ആഗ്രഹമുണ്ട്. രാഷ്ട്രീയത്തിൽ അത് സ്വാഭാവികമാണ് എന്നും ജനിക്കാൻ പോകുന്ന കൊച്ചിനെ പറ്റി ഇപ്പോൾത്തന്നെ ഞാൻ പറയണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top