Kerala

എൽഡിഎഫ് തുടർച്ച; ഇത്തവണ അങ്ങനെയുണ്ടാകില്ലെന്ന് നടൻ ജഗദീഷ്

ഒന്നാം പിണറായി സർക്കാർ നിപയും പ്രളയവും അടക്കം നേരിട്ടത് രണ്ടാം ഭരണത്തിലേക്ക് നയിച്ചു, ഇത്തവണ അങ്ങനെയുണ്ടായില്ലെന്ന് നടൻ ജഗദീഷ്. നേമം മണ്ഡലത്തിലെ കാലടി സ്കൂളിലെ ബൂത്തിലെത്തിയാണ് നടന്‍ ജഗദീഷ് വോട്ട് ചെയ്തത്. ഒരു പ്രവചനവും നടത്താനില്ലെന്ന് ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പ്രവചനം നടത്താനില്ല. ഒന്നാം പിണറായി സർക്കാർ നിപയും പ്രളയവും അടക്കം നേരിട്ടത് രണ്ടാം ഭരണത്തിലേക്ക് നയിച്ചു. ഇത്തവണ അങ്ങനെയുണ്ടായില്ല. ചിലർക്ക് സർക്കാരിനോട് വിരുദ്ധ അഭിപ്രായം ഉണ്ടാകാം. മൂന്നാമത് വരുന്ന സ്ഥാനാർത്ഥി പലയിടത്തും വിജയം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നല്ല ഭരണം ഉണ്ടാകട്ടെയെന്ന് എല്ലാ ജനങ്ങളെയും പോലെ ഞാനും ആഗ്രഹിക്കുന്നുവെന്നാണ് നടന്‍ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top