Kottayam

പാലാ നഗരസഭയുടെ വികസന സെമിനാർ  മാണി സി.കാപ്പൻ എം.എൽ.എ ഇന്ന് ഉദ്ഘാടനം ചെയ്തു

പാലാ :- പാലാ നഗരസഭയുടെ വികസന സെമിനാർ ബഹു. മാണി സി.കാപ്പൻ എം.എൽ.എ ഇന്ന് ഉദ്ഘാടനം ചെയ്തു.

ഇന്ന് 23. 02.26 തിങ്കളാഴ്ച രാവിലെ 11:30 -ന് നഗരസഭാ ഓപ്പൺ ആഡിറ്റോറിയത്തിൽ ചെയർപേഴ്സൺ കുമാരി ദിയ ബിനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം പാലാ എം.എൽ.എ ശ്രീ മാണി.സി കാപ്പൻ അവറുകൾ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ശ്രീമതി മായ രാഹുൽ യോഗത്തിന് സ്വാഗതം ആശംസിച്ചു. പാലാ നഗരത്തിന്റെ സമഗ്രമായ വികസന പദ്ധതികൾക്കാവശ്യമായ എല്ലാവിധ സഹായസഹകരണങ്ങളും സാമ്പത്തിക പിന്തുണയും എം.എൽ.എ വാഗ്ദാനം ചെയ്തു.

പാലാ നഗരത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമാക്കിയിട്ടുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് കൗൺസിൽ നടത്തിവരുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ നഗരസഭാദ്ധ്യക്ഷ അറിയിച്ചു. 11-കോടി രൂപയുടെ വികസന പദ്ധതികളുടെ വിശദാംശങ്ങൾ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പ്രിൻസി സണ്ണി അവതരിപ്പിച്ചു. ആസൂത്രണ പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ  പി.എ പയസ് 2026-27 ലെ വിവിധ പദ്ധതികളുടെ വിശദീകരണം നടത്തുകയുണ്ടായി.. തുടർന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ബിജു വരിക്കാനി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  രജിത പ്രകാശ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ . ജിജി ബൈജു കൊല്ലംപറമ്പിൽ, വാർഡ് കൗൺസിലർ  റോയി ഫ്രാൻസിസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും നിർദ്ദേശാവതരണവും നടത്തുകയുണ്ടായി.

യോഗത്തിൽ കൗൺസിലർമാർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, അംഗനവാടി ജീവനക്കാർ, ആശാവർക്കർമാർ,ഹരിത കർമ്മ സേനാംഗങ്ങൾ, മുൻസിപ്പൽ ഉദ്യോഗസ്ഥർ, മുനിസിപ്പൽ ആർമി പ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം യോഗത്തിന് കൃതജ്ഞത അറിയിച്ചു..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top