Kottayam

ഷോൺ ജോർജിന്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിനായി പാലാ കുരിശുപള്ളിക്കടുത്തുള്ള സ്ഥലം ബുക്ക് ചെയ്തു

പാലാ :വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥി  ഷോൺ ജോർജായിരിക്കുമെന്ന് ഏകദേശ തീരുമാനമായി .അദ്ദേഹത്തിന്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ആഫീസ് പ്രവർത്തിപ്പിക്കുന്നതിനായി കുരുശുപള്ളിക്കു സമീപമുള്ള കൊട്ടുകാപ്പള്ളിക്കാരുടെ സ്ഥലം ബുക്ക് ചെയ്തതായി അറിയുവാൻ കഴിഞ്ഞു .പഴയ ജനപക്ഷക്കാരാണ് ബുക്ക് ചെയ്തത് .

എന്നാൽ സ്ഥിരം ഈ സ്ഥലം ആഫീസിനായി ഉപയോഗിച്ച് വന്നത് മാണീ ഗ്രൂപ്പ് കാരായിരുന്നു .അടുത്ത കാലത്തായി ഈ സ്ഥലം അവർക്കു രാശിയില്ലാത്തതാണെന്നു പ്രചാരണം ഉണ്ടായിരുന്നു .കെ എം മാണിയുടെ മരണ ശേഷം നടന്ന ഉപ തെരെഞ്ഞെടുപ്പ് മുതൽ കേരളാ കോൺഗ്രസ് എമ്മിന് പരാജയമായിരുന്നു .2017 ലെ ഉപ തെരെഞ്ഞെടുപ്പിൽ കൈതച്ചക്ക ചിഹ്നത്തിൽ മത്സരിച്ച ജോസ് ടോം പരാജപ്പെട്ടതു മുതൽ അണികൾ ഇവിടെ നിന്നും ആഫീസ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു .

പടിഞ്ഞാറേക്കര ബിൽഡിങ്ങിൽ ആഫീസ് പ്രവർത്തിപ്പിക്കുവാനാണ് കേരളാ കോൺഗ്രസുകാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് .യു  ഡി എഫ് ആഫീസ് കഴിഞ്ഞ തവണത്തേതു പോലെ ഹോട്ടൽ മഹാറാണി ക്കു സമീപം തന്നെ ആയിരിക്കാനാണ് സാധ്യത .എൻ ഡി എ സ്ഥാനാർഥി ഷോൺ ജോർജ് തന്റെ തെരെഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു .അതേസമയം ഇന്നലെ കേരളത്തിലെ ആദ്യത്തെ ഓൺലൈൻ പത്രപ്രവർത്തകരുടെ വാർത്ത സമ്മേളന വേദിയായ പാലാ  മീഡിയാ അക്കാദമിയിൽ നടന്ന മീറ്റ് ദി പ്രസ്സിൽ വി ഡി സതീശന്റെ യാത്ര പാലായിൽ വരുമ്പോൾ മാർ ജോസഫ് കല്ലറങ്ങാട്ടിനോട് മാപ്പ് പറയണമെന്ന വിവാദ പരാമർശവും അദ്ദേഹം നടത്തിയിരുന്നു . താൻ ബിജെപി യിൽ എത്തിയിട്ട് രണ്ടു വർഷവും 23 ദിവസവുമായെന്ന പരാമർശവും അദ്ദേഹം  നടത്തിയിരുന്നു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top