
മുണ്ടക്കയം:കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജൻ ആയി കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പറത്താനംവെറ്ററിനറി ഡിസ്‌പെൻസറി, വെറ്ററിനറി സർജൻ ഡോ .നെൽസൺ എം മാത്യുവിനെ തിരഞ്ഞു എടുത്തുമൃഗ സംരക്ഷണ മേഖലയിൽ മികവുറ്റ പ്രവർത്തനത്തിന് ഉള്ള അംഗീകരമാണ് ഈ അവാർഡ്.
പഞ്ചായത്തുതല പദ്ധതി നിർവഹണത്തിലും വകുപ്പ് തല സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും ആത്മാർഥമായി നടത്തിയ പ്രവർത്തനങ്ങൾ ക്കുള്ള അംഗീകരമാണിത്കർഷകർക്കും ഓഫീസർമാർക്കും ഉളള പുരസ്കാര സമർപ്പണം 25/02/2026 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കനകക്കുന്ന്ഹിൽ പാലസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് ബഹു.മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണി നിർവഹിക്കും.