പാലാ :നാളെ കഴിഞ്ഞു വി ഡി സതീശന്റെ പുതുയുഗ യാത്ര പാലായിലെത്തുമ്പോൾ വി ഡി സതീശൻ മാർ കല്ലറങ്ങാട്ട് പിതാവിനോട് മാപ്പ് പറയണമെന്ന് ബി ജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.പാലാ മീഡിയാ അക്കാദമിയിൽ മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷോ ജോർജ്.

ലൗ ജിഹാദ് വിഷയത്തിൽ അങ്ങനെ ഒന്നുണ്ട് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മാർ കല്ലറങ്ങാട്ട് ഒരു പള്ളി പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചപ്പോഴാണ് പറഞ്ഞിട്ടുള്ളത് .അന്ന് അതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ എട്ട് കേസെടുത്തു.അദ്ദേഹത്തെ തുറങ്കലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട വി ഡി സതീശൻ യാത്രയുമായി പാലയിലെത്തുമ്പോൾ മാർ കല്ലറങ്ങാട്ടിനോട് മാപ്പ് പറയാൻ വി ഡി സതീശൻ സന്മനസ് കാണിക്കണമെന്ന് ഷോൺ ജോർജ് പറഞ്ഞു .
മീഡിയാ അക്കാദമിയിലെത്തിയ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജിനെ മീഡിയാ അക്കാദമി അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു .മീഡിയാ അക്കാദമി ജനറൽ സെക്രട്ടറി സുധീഷ് നെല്ലിക്കൻ സ്വാഗതവും ;പ്രസിഡണ്ട് ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരിവിൽ പുരയിടം നന്ദിയും പറഞ്ഞു .മീഡിയാ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ ഷോൺ ജോർജ് സംതൃപ്തി പ്രകടിപ്പിച്ചു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ