Kottayam

കോരിച്ചൊരിയുന്ന മഴയത്തും ആവേശ പൂർവ്വം മുത്തോലിയിലെ വികസന സന്ദേശ സദസ്സ്

പാലാ ൽ : കേരള കോൺഗ്രസ് എം നേതാവ്  ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫ് ‘വികസന സന്ദേശ സദസ്സ്’ മുത്തോലി പഞ്ചായത്തിൽ ആവേശം വിതറി കോരിച്ചൊരിയുന്ന മഴയത്തും ആവേശപൂർവം ജനങ്ങൾ പങ്കെടുത്തു .,മുത്തോലി കവലയിൽ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാത്തുക്കുട്ടി ചേന്നാട്ടിന്റെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പാലായിലും കോട്ടയം ജില്ലയിലും ഏറെ പുരോഗതികൾ കൊണ്ടുവന്ന, എംപി എന്ന നിലയിൽ ഏറെ അഭിമാനകരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ശ്രീ ജോസ് കെ മാണിയെയും, കുടുംബത്തെയും, പ്രതിപക്ഷവും, സമൂഹമാധ്യമങ്ങളും, വളരെ മോശമായ രീതിയിൽ വ്യക്തിഹത്യ ചെയ്യുന്നു എന്നും ലാലിച്ചൻ  പറഞ്ഞു.
നിയോജകമണ്ഡലം എൽഡിഎഫ് കൺവീനർ  ബാബു കെ ജോർജ്,

മുത്തോലി പഞ്ചായത്തിൽ എൽഡിഎഫ് നേടിയ വിജയം പാലാ നിയോജകമണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർത്ഥി നേടുമെന്ന് അറിയിച്ചു.
ജോസ് കെ മാണി എംപി, താൻ കോട്ടയം ജില്ലയിലും,പാലായിലും എത്തിച്ച വികസനങ്ങളെ വിശദീകരിച്ചു. വികസന യാത്രയിലെ വൻ ജനസഹകരണം അഭിമാനത്തോടെ വിശദീകരിച്ചു.

കേരള കോൺഗ്രസ് നേതാക്കൾ പ്രൊഫസർ ലോപ്പസ് മാത്യു, പെണ്ണമ്മ ടീച്ചർ, കിൻഫ്ര ചെയർമാൻ ബേബി ഉഴുത്തുവാൽ,നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്, അഡ്വ പി ആർ  തങ്കച്ചൻ, സഖാവ് സജേഷ് ശശി,  പ്രദീപ്കുമാർ, സഖാവ് ജോമോൻ, പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ്, വൈസ് പ്രസിഡന്റ് രാജൻ മുണ്ടമറ്റം,  പുഷ്പചന്ദ്രൻ, എൽഡിഎഫ് കൺവീനർ ബേബിച്ചൻ എർത്തുമല തുടങ്ങിയവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top