ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമദ് വാസിമിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ്.

ഇമദ് വാസിം ഒരു കൊലയാളിയാണെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്നും സാനിയ തുറന്നടിച്ചു. ഒരു ക്രിമിനലിനെ കളിപ്പിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് ക്ലബ് ഇസ്ലാമബാദ് യുനൈറ്റഡ് ആരാധകർ ബഹിഷകരിക്കണമെന്നു സാനിയ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.
2023 ഡിസംബറിൽ ഇമദ് വാസിം തന്നെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും സാനിയ വെളിപ്പെടുത്തി. ഒരുമിച്ചു ജീവിച്ച കാലത്ത് ഇമദ് തന്നെ ചതിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.