പാലാ :കഴിഞ്ഞ ദിവസം തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പാലായിലെ പ്രമുഖ സാംസ്ക്കാരിക നിലയമായ സി വൈ എം എൽ ഇന്ന് രാവിലെ ജെ സി ബി യുമായെത്തിയ സംഘം സാധന സാമഗ്രികൾ മിനി ലോറിയിൽ കയറ്റി കൊണ്ട് പോയി .കത്തീഡ്രൽ പള്ളിയുമായി ബന്ധപ്പെട്ട വൈദീകരും സ്ഥലത്തുണ്ടായിരുന്നു .സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു .

പൊടി ശല്യം കുറയ്ക്കാനായി വെള്ളം പമ്പ് ചെയ്തായിരുന്നു ജെ സി ബി പ്രവർത്തിപ്പിച്ചത് .അതേസമയം സി വൈ എം എൽ വാട്ട്സാപ്പ് ഗ്രൂപ്പിൽ സി വൈ എം എൽ പൊളിക്കുന്നു എന്ന സന്ദേശം വന്നിട്ടും ഒരാളും തിരിഞ്ഞു നോക്കിയില്ല .ഒരു അംഗവും അവിടേക്ക് വന്നില്ല.ഭരണകക്ഷിയിപെട്ട അരാളോട് ചോദിച്ചപ്പോൾ ജോസ് കെ മാണിയുടെ ജാഥാ വരുന്നുണ്ട് .അതിനിടയിലാണ് ഇത് എന്നായിരുന്നു മറുപടി .കോൺഗ്രസ് നേതാവിനോട് ചോദിച്ചപ്പോൾ വി ഡി സതീശന്റെ മാർച്ച് വരുന്നുണ്ട് .ഇത് പിടിച്ചാൽ അത് പൊളിഞ്ഞു പോവുമെന്നായിരുന്നു മറുപടി .
സി വൈ എം എൽ തകർത്ത സംഭവം റിപ്പോർട്ട് ചെയ്ത കോട്ടയം മീഡിയയ്ക്കെതിരെ പരുക്കൻ ശകാരങ്ങളുമായി യുവാക്കൾ വാട്ട്സാപ്പിൽ പ്രതികരിച്ചു .തനിക്കു വേറെ പണിയൊന്നുമില്ലെടോ കിളവാ എന്നും താൻ കൂടുതൽ കളിച്ചാൽ മേടിക്കുമെന്നും , പെരുന്നാൾ കൂടാൻ വരുമ്പോൾ തന്റെ കഷണ്ടി തല അടിച്ചു പറിക്കുമെന്നും;സി വൈ എം എൽ കാരുടെ കാശ് മേടിച്ചോണ്ടല്ലേ കിളവൻ എഴുതുന്നത് എന്നൊക്കെയുള്ള പരുക്കൻ ശകാരങ്ങളും നീണ്ടു പോയി .
1947 ലാണ് കാത്തലിക് യെങ് മെൻസ് ലീഗ് (സി വൈ എം എൽ ) പ്രവർത്തനം ആരംഭിക്കുന്നത് .അന്നൊക്കെ കമ്യൂണിസ്റ്റ് പാർട്ടിക്കാരെ നേരിടാൻ കാപ്പി പത്തൽ സി വൈ എം എല്ലിൽ ശേഖരിച്ചു വയ്ക്കുമായിരുന്നു .1957 ൽ അധികാരത്തിൽ വന്ന ഇ എം എസ് സർക്കാരിനെതിരെയുള്ള വിമോചന സമരത്തിൽ വലിയ ഒരു പങ്ക് സി വൈ എം എല്ലിനുണ്ട്.കമ്യൂണിസ്റ്റ് കാരെ നേരിടാനുള്ള ക്രിസ്റ്റഫർ സേനയുടെ കേന്ദ്രം അന്ന് സി വൈ എം എൽ ആയിരുന്നു .ഇന്ന് സി വൈ എം എല്ലിന്റെ പ്രസിഡണ്ട് ഒരു കമ്യൂണിസ്റ്റ് കാരനാണെന്നുള്ളത് വിധി വൈപരീത്യമാവാം.
1987 ലെ നായനാർ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മനോരമ സി ഐ ടി യു ആക്രമണമെന്ന് വാർത്തകൾ നിരത്തി .അന്ന് കുരിശുപള്ളിയുടെ ചില്ലുകൾ രാത്രിയുടെ മറവിൽ എറിഞ്ഞു തകർക്കപ്പെട്ടപ്പോൾ .സി വൈ എം എല്ലിന്റെ അന്നത്തെ ഭാരവാഹികൾ അത് സി ഐ ടി യു ക്കാരാണെന്നു പ്രചരിപ്പിച്ചു .എന്നാൽ മുഖ്യമന്ത്രി നായനാർ നേരിട്ട് അന്നത്തെ ബിഷപ്പ് ജോസഫ് പള്ളിക്കാപറമ്പിലിനെ ഫോൺ ചെയ്തു വിവരങ്ങൾ ആരായുകയും ;കുറ്റവാളികളെ കണ്ടു പിടിക്കുവാൻ പോലീസിനെ നിയോഗിക്കുകയും ചെയ്തു .മാനസീക രോഗിയായ ഒരു തമിഴൻ കടവുൾക്കു എന്തിനു കണ്ണാടി കൂട് എന്ന് പറഞ്ഞു കുരിശുപള്ളിയുടെ ചില്ല് എറിഞ്ഞു തകർക്കുകയായിരുന്നു .അതോടെ വൈകിട്ടത്തെ സി വൈ എം എൽ നഗറിലെ പ്രതിഷേധ യോഗത്തിന്റെ കാറ്റ് പോയി .സിപിഐഎം നെ പ്രതിനിധീകരിച്ച് അന്നത്തെ ഏരിയാ സെക്രട്ടറി എം സി കുട്ടപ്പൻ പ്രസംഗിക്കുകയും ചെയ്തു .കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ജീവിക്കുന്ന സ്മാരകമാണ് ഇപ്പോൾ പൊടി പോലുമില്ല കണ്ടു പിടിക്കാൻ എന്ന അവസ്ഥയിലായത്.