മുംബൈ: മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മൂന്ന് മക്കളിൽ ഒരാളെ കൊലപ്പെടുത്തി പിതാവ്.

നന്ദേഡ് ജില്ലയിലെ മുഖേദ് താലൂക്കിലെ കെരൂർ ഗ്രാമവാസിയായ പാണ്ഡുരംഗ് കോണ്ട്മംഗലെയാണ്, ആറു വയസുള്ള മകളെ കൊന്നത്.സംഭവത്തിൽ പാണ്ഡുരംഗ് (28), ഗ്രാമ സർപഞ്ച് ഗണേഷ് രാമചന്ദ്ര ഷിൻഡെ എന്നിവരെ അറസ്റ്റ് ചെയ്തതായി നിസാമാബാദ് പോലീസ് അറിയിച്ചു.
യെദപ്പള്ളിയിലെ നിസാം സാഗർ കനാലിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് നിസാമാബാദ് പോലീസ് കമ്മീഷണർ പി. സായ് ചൈതന്യ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിൽ മരിച്ചത് മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ കെരൂർ ഗ്രാമത്തിൽ താമസിക്കുന്ന പ്രാചി (ആറ്) ആണെന്ന് തിരിച്ചറിഞ്ഞു.