
പാലാ: കൊച്ചിടപ്പാടിയിലെ കൊച്ചാണ് കൗൺസിലർ സിജി ടോണി ,കൊച്ചിടപ്പാടിയിലെ കുഞ്ഞമ്മയാണ് കൗൺസിലർ സിജി ടോണി .
ആണ് ചെറുതായത് കൊണ്ട് കൊച്ചി ടപ്പാടിയിലെ കുഞ്ഞമ്മയായി കൗൺസിലർ സിജി ടോണി.

ഇന്നലെ പത്രികാ സമർപ്പണത്തിനായി മുൻസിപ്പാലിറ്റിയിലെത്തിയപ്പോൾ രോഗ സൗഖ്യം പ്രാപിച്ച് ആരോഗ്യം വീണ്ടെടുത്ത സിജി ടോണിയെയാണ് കണ്ടത്. കൂടെ ഭർത്താവ് ടോണിയുമുണ്ടായിരുന്നു.
ഇത്തവണ നിൽക്കുന്നില്ലെന്ന് വിചാരിച്ചിരുന്നെങ്കിലും ഭാഗ്യം നറുക്കെടുപ്പിൻ്റെ രൂപത്തിൽ സിജിയെ പിടികൂടുകയായിരുന്നു. വീണ്ടും കൊച്ചിടപ്പാടി വനിതാ വാർഡായി. പിന്നെ സംശയമൊന്നുമില്ല സിജി ടോണി തന്നെ സ്ഥാനാർത്ഥി .എതിരാളികളുടെ അനുഭാവി കുടുംബത്തിൽ നിന്ന് പോലും വിളി വന്നു. നിന്നോ പിന്തുണച്ചേക്കാം .അതുകൊണ്ട് വിജയത്തിൽ സംശയമൊന്നുമില്ല ഈ കൊച്ചി ടപ്പാടിയിലെ കുഞ്ഞമ്മയ്ക്ക്.
പകരക്കാരനില്ലാത്ത അമരക്കാരൻ എന്ന വിശേഷണം ഏറ്റവും കൂടുതൽ ചേരുന്നത് പാലാ നഗരസഭയിൽ സിജി ടോണിക്കായിരിക്കും. കാരണം ജനങ്ങളോടൊപ്പം എന്ന് പറഞ്ഞാൽ എന്നെന്നും ജനങ്ങളോടൊപ്പം തന്നെയായിരുന്നു ഈ കൊച്ചിടപ്പാടിയുടെ കുഞ്ഞമ്മ.