Kerala

സ്ത്രീകൾ ഭയന്നുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ച് ചർച്ച ചെയ്യുന്നു; കെ.സി വേണുഗോപാലിന്റെ ഭാര്യ കെ ആശയുടെ ഫേസ്ബുക്ക് പോസ്റ്റ്

സ്ത്രീകൾ ഭയന്നുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പറ്റി ചർച്ച ചെയ്യുകയാണെന്ന് കെസി വേണുഗോപാലിന്റെ ഭാര്യ കെ ആശ. ഒന്നും പറയാതെ മിണ്ടാതിരിക്കാൻ ആകുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ്. രാഹുലിനെ കുറിച്ച് മാധ്യമങ്ങൾ ദിവസവും പുറത്ത് വിടുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നുവെന്നും കെ ആശ കുറിച്ചു.

“പെൺകുട്ടികളെ സ്നേഹം നടിച്ച് വലയിൽ വീഴ്‌ത്താൻ സാധിക്കുമെന്നും പെട്ടെന്ന് മാഞ്ഞുപോകുന്ന സന്ദേശങ്ങൾ പെൺകുട്ടികൾക്ക് അയയ്‌ക്കാൻ പറ്റുമെന്നും ​ഗൂ​ഗിൾപേയിലും സന്ദേശങ്ങൾ അയക്കാൻ പറ്റുമെന്നും സ്ക്രീൻഷോട്ട് എടുക്കാൻ പറ്റാത്ത വിധത്തിൽ സന്ദേശം അയക്കാൻ പറ്റുമെന്നും, മറഞ്ഞുകൊണ്ട് വീഡിയോ കോൾ ചെയ്യാൻ കഴിയും എന്നതുമൊക്കെ വാർത്തകളിലൂടെയാണ് മനസിലാക്കുന്നത്.

ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികൾ പോലും ശ്രദ്ധിക്കുകയാണ്. സ്ത്രീകൾ ഭയന്ന് ഇയാളെ കുറിച്ച് ചർച്ച ചെയ്യുന്നു. വല്ലാത്ത വിഷമമുണ്ട്. ഒന്നും പറയാതെ മിണ്ടാതിരിക്കാൻ കഴിയുന്നില്ലെന്നും” കെ ആശ ഫേസ്ബുക്കിൽ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top