Kerala

അൽഫോൻസാമ്മയുടെ തിരുന്നാളിന് ഇന്ന് കൊടി ഉയരും :11 .30 ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് എമരിറ്റസ് മാത്യു അറക്കൽ വി. കുർബാന അർപ്പിക്കും

ഭരണങ്ങാനം :രാവിലെ 11 15ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നടത്തും. പാലാ രൂപത ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ സന്നിഹിതനായിരിക്കും. 11 .30 ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് എമരിറ്റസ് മാത്യു അറക്കൽ വി. കുർബാന അർപ്പിക്കും. ഫാ. മാത്യു കണിയാംപടി, ഫാ. മാത്യു തെരുവൻകുന്ന് എന്നിവർ സഹകാർമികത്വം വഹിക്കും.

രാവിലെ 5 30ന് അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടർ അഗസ്റ്റിൻ പാലക്കാപറമ്പിൽ, 6.45 ന് ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജ് ഡയറക്ടർ ഫാദർ ജെയിംസ് മംഗലത്ത് 8:30ന് പാലാ രൂപത പ്രോക്യുറേറ്റർ ഫാ. ജോസഫ് മുത്തനാട് 10.00 ന് ഭരണങ്ങാനം അസീസി അശ്രമം സുപ്പീരിയർ ഫാ. മാർട്ടിൻ മാന്നാനത്ത് ഉച്ചകഴിഞ്ഞ് 2. 30ന് തീക്കോയി ഫൊറോന പള്ളി അസിസ്റ്റൻറ് വികാരി ഫാ. തോമസ് വാഴയിൽ 3 30ന് മലപ്പുറം പള്ളി വികാരി ഫാ. തോമസ് ചില്ലയ്ക്കൽ, 5.00 ന് പാലാ രൂപതവികാരി ജനറൽ മോൺ. ജോസഫ് കണിയോടിക്കൽ 07.00 ന് പാലാ രൂപത  ജുഡീഷ്യൽ വികാരി ഫാ. മാത്യു മുതു പ്ലാക്കൽ എന്നിവർ വിശുദ്ധ കുർബാനകളർപ്പിക്കും. വൈകുന്നേരം 4. 30ന് റംശാ പ്രാർത്ഥനയ്ക്ക് കാഞ്ഞിരത്താനം പള്ളി അസി. വികാരി ഫാദർ ജോസഫ് ചീനോത്ത് പറമ്പിലും 6.15 ന്  ജപമാല പ്രദക്ഷിണത്തിന് ളാലം പഴയ പള്ളി അസി. വികാരി ഫാ. സ്കറിയാ മേനാം പറമ്പിലും മുഖ്യ കാർമികത്വം വഹിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top