Kerala

കൊല്ലത്തു യുവതിയെ കാണാതായ സംഭവത്തിൽ അമ്മ ഷീജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് യുവതിയെ കാണാതായ സംഭവത്തിൽ അമ്മ ഷീജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അമ്മയുടെ ഉപദ്രവം സഹിക്കാതെയാണ് വീട്ടിൽ നിന്നിറങ്ങിപ്പോയതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൗൺസിലിംഗിന് ശേഷം യുവതിയെ കുടുംബത്തിനൊപ്പം വിട്ടിരുന്നു.

കഴിഞ്ഞ 18ന് രാവിലെയാണ് ആലപ്പാട് കുഴിത്തുറ മരക്കാശേരി വീട്ടിൽ അനിൽ-ഷീജ ദമ്പതികളുടെ മകൾ ഐശ്വര്യ അനിലിനെ (20) കാണാതായത്. അന്ന് വൈകിട്ടാണ് ഐശ്വര്യ ധ്യാനകേന്ദ്രത്തിൽ എത്തിയത്. കരുനാഗപ്പള്ളിയിൽ നിന്ന് തൃശൂരിലേക്ക് ട്രെയിനിലും അവിടെ നിന്ന് ബസിലുമായിരുന്നു യാത്ര .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top