Kerala

തൃശ്ശൂരില്‍ കെ.മുരളീധരന്റെ അനുയായിയായ കോണ്‍ഗ്രസ് നേതാവിന്റെ  വീട് ആക്രമിച്ചു

തൃശ്ശൂര്‍:  തൃശ്ശൂരില്‍ കെ.മുരളീധരന്റെ അനുയായിയായ കോണ്‍ഗ്രസ് നേതാവിന്റെ  വീട് ആക്രമിച്ചു .കോൺഗ്രസ് നേതാവ്  സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെയാണ്  ആക്രമണം ഉണ്ടായത്.

രണ്ട് കാറുകളിലായി എത്തിയ അക്രമി സംഘം ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ വിഭാഗീയതയെന്നാണ് സൂചന.

നേരത്തെ ഡി സി സി ആഫീസിൽ നടന്ന കൂട്ടത്തല്ലിൽ ഡി സി സി പ്രസിഡന്റിനെയും സെക്രട്ടറിയേയും തലസ്ഥാനങ്ങളിൽ നിന്നും കെ പി സി സി സെക്രട്ടറി ടി യു  രാധാകൃഷ്ണൻ നീക്കം ചെയ്തിരുന്നു .