Crime

ബന്ധുവിനെ കൊന്ന് മുങ്ങി, പൊലീസ് ഇരുട്ടിൽ തപ്പിയത് 15 കൊല്ലം, ഒടുവിൽ ഫോർക്ക് തുണച്ചു, 41കാരൻ അറസ്റ്റിൽ

ഫ്ലോറിഡ: ബന്ധുവിനെ ക്രൂരമായി കൊല ചെയ്ത ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ  വിലസി നടന്നത് 15 വർഷം. ഒടുവിൽ വില്ലനായി വഴിയിൽ ഉപേക്ഷിച്ച ഫോർക്കിൽ നിന്ന് കണ്ടെത്തിയ ഡിഎൻഎ. 41കാരനെ പൊലീസ് അറസ്റ്റു ചെയ്തു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. 2009 ഫെബ്രുവരി 10നാണ് ന്യൂയോർക്കിലെ ക്വീൻസിലെ വീട്ടിൽ റൊസാരിയോ പ്രസ്റ്റിജിയാകോമോ എന്ന 64കാരനെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റൊസാരിയോയുടെ വീട്ടിൽ നിന്ന് അസാധാരണമായ ശബ്ദങ്ങൾ കേട്ടെന്ന അയൽവാസിയുടെ പരാതിയിൽ വീട്ടിലെത്തി പരിശോധിച്ച പൊലീസാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ 64കാരനെ കണ്ടെത്തിയത്.

മുഖത്തും കഴുത്തിലും നെഞ്ചിലും, കൈകാലുകളിലുമായി 16 തവണയാണ് റൊസാരിയോയ്ക്ക് കുത്തേറ്റിരുന്നത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ഉപയോഗിച്ചുള്ള ആക്രമണത്തിലെ പരിക്കുകൾ മൂലമായിരുന്നു 64കാരന്റെ മരണം. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച രക്ത സാംപിളുകളിൽ നിന്ന് ശേഖരിച്ച ഡിഎൻഎയിൽ