Politics

കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിൻസിപ്പൽ സുനിൽ ഭാസ്കരനെ വിദ്യാർഥികൾ ആക്രമിച്ചതിൽ കേരള കാത്തലിക് അൺഎയിഡഡ് ആർട്ട്സ് ആന്റ് സയൻസ് കോളേജ് അസോസിയേഷൻ അപലപിച്ചു.

പാലാരിവട്ടം: കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിൻസിപ്പൽ സുനിൽ ഭാസ്കരൻ സാറിനെ ഒരു പ്രബല വിദ്യാർത്ഥി രാഷ്ട്രീയ സംഘടനയിലെ വിദ്യാർത്ഥികൾ നാലുവർഷ ബിരുദപഠനം തുടങ്ങിയ ദിവസം തന്നെ മാരകമായി ആക്രമിച്ചതിൽ കേരള കാത്തലിക് അൺഎയിഡഡ് ആർട്ട്സ് ആന്റ് സയൻസ് കോളേജ് അസോസിയേഷൻ അപലപിച്ചു.

ഇപ്പോൾ പ്രിൻസിപ്പൽമാരെ ആക്രമിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല.ഗുരുക്കന്മാരെ പോലും ആക്രമിക്കാൻ മടിയില്ലാത്ത ഇവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ ഗവണ്മെന്റും പോലീസും സ്വീകരിക്കേണ്ടതാണ്. ഇത്രമേൽ അധ:പതിക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയ സംഘടനയെ കോളേജുകളിൽ നിരോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top