Kerala

സിപിഐ(എം) ജനങ്ങളില്‍ നിന്ന് വളരെ അകന്നുപോയി.; പണപ്പിരിവിന് വേണ്ടി മാത്രം പോകുന്ന ഒരു പാര്‍ട്ടി എന്ന് ആക്ഷേപമുയര്‍ന്നു:ഇ പി ജയരാജൻ 

കണ്ണൂര്‍: ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന വിമര്‍ശനവുമായി സിപിഐഎം നേതാവ് ഇപി ജയരാജന്‍. വിപുലീകൃത ജില്ലാ കമ്മിറ്റി സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് വിമര്‍ശനം. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി വളരെ അകന്നുവെന്നും, പണപ്പിരിവിന് വേണ്ടി മാത്രം പോകുന്ന പാര്‍ട്ടിയാകരുതെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഒക്ടോബര്‍ 18, 19 തിയതികളിലാണ് കണ്ണൂരില്‍ സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി നടക്കുന്നത്.

ചില വ്യക്തികള്‍ നല്‍കിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകള്‍ പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നതാണ്. ഇതെല്ലാം കണ്ട് മനസിലാക്കി നാം പ്രവര്‍ത്തിക്കുന്ന ഓരോ മേഖലയും കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന രീതിയിലേക്ക് മാറണം. ഓരോ തെരുവുമതായിരിക്കണം, ഓരോ വീടുമതായിരിക്കണം, ഓരോ നാടുമതായിരിക്കണം. അങ്ങനെ വരുമ്പോഴാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിളക്കമുണ്ടാവുക.

ജനങ്ങളില്‍ നിന്ന് വളരെ അകന്നുപോയി. പണപ്പിരിവിന് വേണ്ടി മാത്രം പോകുന്ന ഒരു പാര്‍ട്ടി എന്ന് നമുക്കെതിരെ ആക്ഷേപമുയര്‍ന്നു. ഇത്തരത്തിലുള്ള തെറ്റായ നിലപാടുകള്‍ മാറ്റി ജനങ്ങള്‍ ഈ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന നിലയിലേക്ക് മാറ്റിക്കൊണ്ടുവരണം. അപ്പോഴാണ് ഈ പാര്‍ട്ടിയുടെ മുഖം വികൃതമല്ലാത്തതും ജനസേവനത്തിനുള്ളതുമായി തീരണം – അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിന് ബിജെപിയുമായി ബന്ധമുണ്ടെന്ന പ്രചാരണം പ്രതിരോധിക്കാനായില്ലെന്നും ജയരാജന്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സിപിഐഎമ്മാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top