Kerala

തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിനു വൻ ഡിമാൻഡ്;438 കോടി രൂപയാണ് ടിക്കറ്റ് വില്‍പനയിലൂടെ സർക്കാരിനു ലഭിച്ചത്

 

30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിനു വൻ ഡിമാൻഡ്. ഇതുവരെ 87,68,160 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

500 രൂപയാണ് ടിക്കറ്റ് വില. 438 കോടി രൂപയാണ് ടിക്കറ്റ് വില്‍പനയിലൂടെ സർക്കാരിനു കിട്ടിയത്. നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം ഗോർഖി ഭവനില്‍ ആരോഗ്യ മന്ത്രി കെ.മുരളീധരൻ നിർവഹിക്കും. ചടങ്ങില്‍ പൂജ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും അദ്ദേഹം നിർവഹിക്കും.

തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം 5 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ്. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ലഭിക്കും. 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 20നാണ് തിരുവോണം ബംപർ ടിക്കറ്റിന്റെ വില്‍പന ആരംഭിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top