Kerala

സ്ത്രീകൾ കരുത്ത് പകരുന്നത് സമൂഹത്തെ നേർവഴി നടത്തും : ദർശന എസ് നായർ : സ്ത്രീ ശക്തി കേറ്ററേഴ്സ് മീറ്റ് – 2026 ഉദ്ഘാടനം ചെയ്തു

 

പാലാ : സ്ത്രീകൾ കരുത്ത് പകരുന്നത് സമൂഹത്തെ നേർവഴി നടത്തുമെന്ന് സിനിമാ താരം ദർശന എസ് നായർ. എ കെ സി എ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മറ്റിയും വി സി ബ് കൊടുമ്പിടിയും എ കെ സി എ പാലാ മേഖലാ കമ്മറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ത്രീ ശക്തി കേറ്ററേഴ്സ് മീറ്റ് – 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സ്ത്രീകൾ സമൂഹത്തിൻ്റെ മുൻ നിരയിലേയ്ക്ക് എത്തുന്നതിനെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടനയാണ് കേറ്ററേഴ്സ് അസോസിയേഷൻ. സ്ത്രീകൾക്ക് വേണ്ടി അവരുടെ മുന്നേറ്റത്തിന് വേണ്ടി ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചതിലൂടെ അവർക്ക് നൽകുന്ന പരിഗണനയാണ് ഇവിടെ വ്യക്തമായതെന്നും അവർ പറഞ്ഞു. സെപ്റ്റംബർ 28, 29 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ല സെക്രട്ടറി ബിജു തോമസ് സ്വാഗതം ആശംസിച്ചു. ജില്ല പ്രസിഡൻ്റ സജി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ലാലി സണ്ണി , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മണിക്കുട്ടി സന്തോഷ് , ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് കാറ്ററിങ്ങ് സൗത്ത് സോൺ ചെയർമാൻ ടി കെ രാധാകൃഷ്ണൻ , എ കെ സി എ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ കെ കെ കബീർ , എം ജി ശ്രീവത്സൻ , മാത്യു പൂവേലി , സംസ്ഥാന ഭരണ സമിതി അംഗം ജോസ് ഫിലിപ്പ് , ആൻ്റണി കുന്നുംപുറം , ബിനോയ് എബ്രഹാം , ദീപു വി നായർ , സണ്ണി ഡൊമിനിക് , സെബാസ്റ്റ്യൻ ജോസഫ് , ജോമി ഫ്രാൻസിസ് ,സാബു കുമാർ പി , റെജി എം സി എന്നിവർ പ്രസംഗിച്ചു.

അനിൽ കുമാർ പി ജി നന്ദി പറഞ്ഞു. കാഴ്ച പരിമിതിയെ അതിജീവിച്ച് ഭക്ഷ്യവിതരണ രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച തൊടുപുഴ സ്വദേശിനി ജാസ്മിൻ അജിയെ പരിപാടിയുടെ ഭാഗമായി പൊന്നാടയാണിയിച്ച് ആദരിച്ചു. തൃതല ഗ്രാമപഞ്ചായത്തുകളിൽതെരഞ്ഞെടുക്കപ്പെട്ട കെ സി തങ്കച്ചൻ (കടനാട്) , സംഗീത സി എൻ ( കൗൺസിലർ , പറവൂർ നഗരസഭ) , ആശാ സന്തോഷ് ( മീനച്ചിൽ ഗ്രാമപഞ്ചായത്ത് ) , സിന്ധു മനോഹരൻ (തലപ്പലം ഗ്രാമപഞ്ചായത്ത് ) , സന്ധ്യ കെ എസ് (റിപ്പോർട്ടർ ഐഫോർ യൂ ചാനൽ ) എന്നിവരെ യോഗത്തിൽ ആദരിച്ചു. ലിറ്റി സി തോമസ് ക്ലാസ് എടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top