Kerala

നാടിൻറെ നൊമ്പരം :കരൾ മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി കാത്തിരുന്ന ആൻ മരിയ വിടവാങ്ങി

മേലുകാവ്: ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ചികിത്സയിലായിരുന്ന മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ സഭാംഗമായ തുണ്ടത്തിൽ സുനിൽ ചാക്കോയുടെയും അതുല്യ സുനിലിന്റെയും മകൾ ആൻ മരിയ (1) വിടവാങ്ങി.

ഇന്ന് രാവിലെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ രോഗാവസ്ഥ പിന്നീട് ഗുരുതരമാകുകയായിരുന്നു. കോട്ടയം ESI ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഏകദേശം 30 ലക്ഷം രൂപയോളം ആവശ്യമായ സാഹചര്യത്തിൽ, നിർധന കുടുംബത്തെ സഹായിക്കാൻ ജനപ്രതിനിധികളും നാട്ടുകാരും വിവിധ സംഘടനകളും ഒരുമിച്ച് രംഗത്തെത്തിയിരുന്നു.

എന്നാൽ ചികിത്സ തുടരുന്നതിനിടെ ആൻ മരിയയുടെ ജീവൻ രക്ഷിക്കാനായില്ല.തുണ്ടത്തിൽ സുനിൽ, അതുല്യ ദമ്പതികളുടെ ഏകദേശം ഒരു വയസ്സുള്ള കുഞ്ഞിന്റെ അകാല വിയോഗം കുടുംബത്തിനും നാട്ടുകാർക്കും തീരാനഷ്ടമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top