പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കള്ള് വിളമ്പിയ സംഭവത്തിൽ കൊച്ചി ചെറായിയിലെ കള്ളുഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ വടക്കൻ പറവൂർ പൊലീസ് കേസെടുത്തു .

16 വയസ്സുള്ള രണ്ടു പെൺകുട്ടികളും പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും ഷാപ്പിൽ നിന്നും കള്ള് കുടിച്ച ശേഷം ബസിൽ യാത്ര ചെയ്യവേ, അമിതമായി ലഹരി ഉള്ളിൽ ചെന്നതിനെ തുടർന്ന് ഒരു പെൺകുട്ടി റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു.

തുടർന്ന് നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് പൊലീസിനെ വിവരമറിയിക്കുകയും, പൊലീസ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്