പൂഞ്ഞാർ :കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇ എസ് എ കരട് വിജ്ഞാപനത്തിനെതിരെ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു ആം ആദ്മി പാർട്ടി. പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽആണ് ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്. പൂഞ്ഞാർ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടത്തിയ പ്രതിഷേധ സദസ്സ് ആം ആദ്മി പാർട്ടി കോട്ടയം ജില്ലാപ്രസിഡണ്ട് ജോയി തോമസ് ആനിതോട്ടം ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡണ്ട് ഷിബിജേക്കബ് കളപ്പുരക്കൽപ്പറമ്പിൽ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് ഇ എം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി, ജിമ്മിച്ചൻ തകിടിയേൽ, ഷാജു ജോസ് തറപ്പേൽ രാജു താന്നിക്കൽ എന്നിവർ പ്രസംഗിച്ചു. ഈ വിഷയം ചർച്ച ചെയ്യാൻ പ്രത്യേകം നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടണമെന്നും

ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടങ്ങളും ഒഴിവാക്കി വേണം അന്തിമ പട്ടിക പുറത്തിറക്കാവൂ എന്നും ഇ എസ് എ പരിധി കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.65 ശതമാനം വരുന്ന വനമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നുംജനവാസ മേഖലകളെയും കൃഷിഭൂമികളെയും ഒഴിവാക്കിയുള്ള വിജ്ഞാപനം മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നും നിയമസഭ പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അന്തിമവിജ്ഞാപനത്തിൽ പെടുത്തേണ്ട വനമേഖലയുടെയും സംരക്ഷണ മേഖലയുടെയും
സുരക്ഷിത മേഖലയുടെയും കൃത്യമായ ജിയോ കോർഡിനേറ്റ് മാപ്പ് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളിലും തോട്ടങ്ങളെയും ഒഴിവാക്കി അടിയന്തരമായി തയ്യാറാക്കി സംസ്ഥാനം കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന് നൽകണം ഒപ്പം പരാതികൾ അയക്കാൻ ഈ മാപ്പ് ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ജനങ്ങൾക്ക് ലഭ്യമാക്കണം. വിജ്ഞാപനം മലയാളത്തിൽ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
