Kerala

പാലാ സെന്റ് മേരീസ് ഹൈസ്‌കൂൾ എന്നും കായീക രംഗത്ത് മികവ് പുലർത്തിയ വിദ്യാലയം :മായാ രാഹുൽ

പാലാ :പാലാ സെന്റ് മേരീസ് ഹൈസ്‌കൂൾ എന്നും കായീക രംഗത്ത് മികവ് പുലർത്തിയ വിദ്യാലയമാണെന്ന് പാലാ നഗരസഭാ അധ്യക്ഷ മായാ രാഹുൽ അഭിപ്രായപ്പെട്ടു.കായീകരംഗത്ത് പേരും  പ്രശസ്തിയും നേടിയ പല കായീക താരങ്ങളും പാലാ സെന്റ് മേരീസിന്റെ സന്തതികളാണെന്നുള്ളത് നമുക്കെല്ലാം അഭിമാനകരമെന്ന് മായാ രാഹുൽ കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള കായീക മിത്രം പരിപാടി സെന്റ് മേരീസ് സ്‌കൂളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയർപേഴ്‌സൺ മായ രാഹുൽ.പാലാ ഡി ഇ പി ജോളിമോൾ ഐസക് ;വാർഡ് മെമ്പർ ബിജി ജോജോ ;എ ഇ ഒ സൂരജ് പി ആർ ;തുടങ്ങിയവർ പ്രസംഗിച്ചു .

സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അനില സ്വാഗതവും പി ടി എ പ്രസിഡണ്ട് ജോഷിബാ ജെയിംസ് നന്ദിയും പറഞ്ഞു .സ്‌കൂളുകളിൽ കായീക വളർച്ചയ്ക്ക് ഉപയുക്തമാകുന്ന തരത്തിൽ ക്ലബ്ബ്കൾ ഉണ്ടാക്കുകയും ,കായീക ഉപകരണങ്ങൾ ലഭ്യമാക്കി യുവജന കായീക വളർച്ചയാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top