Kerala

പൗരബോധത്തോടെ സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ വിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്ന് അപു ജോൺ ജോസഫ്

പാലാ: പാലാ അൽഫോൻസാ കോളേജിൽ, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ‘പി.ജി. ഗ്രാജ്വേഷൻ ദിനം’ ആഘോഷിച്ചു. “മികവിനെ ആദരിക്കുന്നു, ഭാവിക്ക് പ്രചോദനമാകുന്നു” എന്ന പ്രമേയത്തിൽ നടന്ന ചടങ്ങിൽ എം.എ ഇംഗ്ലീഷ്, എം.എ ഇക്കണോമെട്രിക്സ്, എം.എ പൊളിറ്റിക്കൽ സയൻസ്, എം.എസ്.സി സുവോളജി, എം.എസ്.സി കെമിസ്ട്രി, എം.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആന്റ് ഡയറ്ററ്റിക്സ് എന്നീ കോഴ്സുകളിൽ ഉയർന്ന റാങ്കുകളും ഗ്രേഡുകളും നേടിയ വിദ്യാർത്ഥിനികളെ ആദരിച്ചു.

കേരള ഗവൺമെന്റ് ചീഫ് വിപ്പ് ശ്രീ അപു ജോൺ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കരുണയും സഹാനുഭൂതിയും ഓരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗമാകണമെന്നും നല്ല സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളുമാണ് ഏറ്റവും വലിയ സമ്പത്തെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പൗരബോധത്തോടെ സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ വിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, കോഴ്‌സ് പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥിനിക്കൊപ്പം മനോഹരമായ ഒരു ഗാനം ആലപിച്ചതും ചടങ്ങിന് വേറിട്ട അനുഭവം നൽകി.

ചടങ്ങിൽ അധ്യക്ഷത വഹിച്ച കോളേജ് മാനേജർ റവ. മോൺ.ഡോ. ജോസഫ് കണിയോടിക്കൽ, മനുഷ്യബുദ്ധിയും നിർമ്മിത ബുദ്ധിയും തമ്മിൽ സന്തുലിതമായ ഒരു ഇടപെടൽ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. അക്കാദമിക് നേട്ടങ്ങളുടെ ഭാഗമായി എപ്പോഴും മാനുഷികമായ ഒരു സമീപനം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
}
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, മിസ് മഞ്ജു ജോസ്, ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളാച്ചാലിൽ, അസിസ്റ്റൻ്റ് ബർസാർ റവ ഡോ ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ സംസാരിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. കോളേജ് മാനേജ്‌മെന്റും അധ്യാപകരും വിദ്യാർത്ഥിനികളും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥിനികളോടൊപ്പം മാതാപിതാക്കളും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top