Kerala

ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭ പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളാത്തുരുത്തി സന്ദേശ വിളംബര കായൽയാത്ര നടത്തി

പാലാ :ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭ പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളാത്തുരുത്തി സന്ദേശ വിളംബര കായൽയാത്ര നടത്തി.ഗുരുധർമ്മ പ്രചരണസഭാ രജിസ്‌ട്രാർ കെ.ടി സുകുമാരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സഭ ദേശീയ സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികൾ കായൽ യാത്ര ഉദ്ഘാടനം ചെയ്തു. ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല സംഘടനാ സന്ദേശം നൽകി. യുവജന സഭാ ചെയർമാൻ രാജേഷ് സഹദേവൻ,സഭാ കേന്ദ്ര സമിതി അംഗങ്ങളായ കെ.കെ.രംഗൻ, പ്രസന്നൻ കരീമഠം, ജില്ലാ രക്ഷാധികാരി ഡോ. ബീനാ സുരേഷ്, ജില്ലാ ഭാരവാഹികളായ അനിരുദ്ധൻ മുട്ടുപുറം,തമ്പി കളത്തൂർ, ഷിബു മൂലേടം, മോഹനൻ പൂഞ്ഞാർ, സഭ മുംബൈ കോർഡിനേറ്റർ മുരളീധരൻ, യുവജന സഭ ജില്ലാ പ്രസിഡൻ്റ് ഉമേഷ് കാരയിൽ, മുരളീധരൻ മണിമല, മാതൃസഭാ നേതാക്കളായ കൃഷ്ണ സുഭാഷ്, വിലാസിനി ചന്ദ്രശേഖരൻ, കുഞ്ഞുമോൾ നന്ദൻ മണ്ഡലം വൈസ് പ്രസിഡൻ്റ് ഹരിദാസ് വല്ല്യ മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.

ശിവഗിരി മഠം ജി.ഡി.പി.എസ്. കോട്ടയം മീഡിയ യൂട്യൂമ്പ് ചാനലിൻ്റെ സ്വിച്ച് ഓൺ കർമ്മം രജിസ്ടാർ കെ.ടി. സുകുമാരൻ നിർവ്വഹിച്ചു. കായൽ യാത്ര തത്സമയം ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു.കേരള സർവ്വകലാശാലാ ശ്രീനാരായണഗുരു അന്തർദേശീയ പഠന കേന്ദ്രം ഡയറക്ടർ ഡോ.എം.എ.സിദ്ദിഖ് ഗുരുദേവൻ്റെ പള്ളാത്തുരുത്തി സന്ദേശത്തെക്കുറിച്ച് പഠന ക്ലാസ്സ് എടുത്തു.

ആലപ്പുഴ പള്ളാത്തുരുത്തിയിൽ നടന്ന എസ്.എൻ.ഡി.പി.യോഗത്തിൻ്റെ 24-ാമത് വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത ശ്രീനാരായണ ഗുരുദേവൻ നൽകിയ സന്ദേശമാണ് പള്ളാത്തുരുത്തി സന്ദേശം. ഗുരുദേവൻ ഏറ്റവും ഒടുവിൽ നൽകിയ ഈ സന്ദേശം യോഗത്തിൽ വായിച്ചത് ടി.കെ. മാധവനാണ്. ” ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നുള്ള സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേർക്കുന്നത് സംഘടനയ്ക്ക് ഏറ്റവും ഉത്തമമായ രീതിയായിരിക്കുമെന്ന് തോന്നുന്നു. മതപരിവർത്തനം കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലെന്ന് വിചാരിക്കുന്നവർക്ക് സനാതന ധർമ്മം മതമായി സ്വീകരിക്കുന്നത് അവരുടെ മതപരിവർത്തനവും സ്വാതന്ത്ര്യപ്രഖ്യാപനവും ആയിരിക്കുന്നതാണ്. “ഇതായിരുന്നു പള്ളാത്തുരുത്തി സന്ദേശത്തിൻ്റെ കാതൽ.

മനുഷ്യരുടെ സമസ്ത പ്രശ്നങ്ങൾക്കും പരിഹാരമാകുന്ന ഈ സന്ദേശം മാനവഹൃദയങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദേശ വിളംബര യാത്ര നടത്തിയത്.കുമരകം കൈപ്പുഴ മുട്ടിൽ നിന്ന് ഹൗസ് ബോട്ടിൽ രാവിലെ ആരംഭിച്ച യാത്ര വേമ്പനാട്ട് – പുന്നമട കായലിലൂടെ 1ന് പള്ളാത്തുരുത്തിയിൽ എത്തി. സഭയുടെ ആലപ്പുഴ ജില്ല, മണ്ഡലം കമ്മറ്റികളുടെയും 25-ാം നമ്പർ പള്ളാത്തുരുത്തി എസ്. എൻ. ഡി.പി.ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ വിളംബര യാത്രയെ വരവേറ്റു. തുടർന്ന് നടന്ന സൽസംഗം സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്തു. സത്യൻ പന്തത്തല, ചന്ദ്രൻ പുളിക്കുന്ന്,എം.ഡി. സലിം , രാജേഷ് സഹദേവൻ, ശാഖാ സെക്രട്ടറി ശശിധരൻ എന്നിവർ പ്രസംഗിച്ചു.

മടക്കയാത്രയിൽ ശാരദാ ഭജൻസ് ഒരുക്കിയ ഭക്തി ഗാനാമൃതം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ നിന്നുള്ള എൺപത് സഭാ പ്രവർത്തകർ യാത്രയിൽ അണിചേർന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top