പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അഡാർട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ലഹരിവിമുക്ത റാലിയും പാലാ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി ബസ്റ്റാന്റിലും ലഹരിക്കെതിരേ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി തെരുവുനാടകവും ഫ്ലാഷ് മോബുംഅവതരിപ്പിച്ചു.

എക്സൈസ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ , പാലാ സർക്കിൾ ഇൻസ്പെക്ടർ ശ്രീ അഭിലാഷ് എംഡി, അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ അശോക് കുമാർ ,വാർഡ് കൗൺസിലർ ബിജി ജോജോ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ അനില എഫ് സി സി ,

പി റ്റി.എ പ്രസിഡന്റ് ജോഷിബ ജെയിംസ്, അഡാർട്ട് ക്ലബ് ഇൻ ചാർജ് അർച്ചന ജോസ്, കുമാരി സാന്ദ്രാ ഷോബിൻ എന്നിവർ സംസാരിച്ചു