ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഫിയസ്റ്റ ഫുഡ് ഫെസ്റ്റിന് ആവേശം നിറഞ്ഞ തുടക്കം.പിടിഎ പ്രസിഡൻ്റ് മുജീബ് മഠത്തിപറമ്പിലിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ ഷീജ എസ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റ് 26 ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻ്റ് അനസ് പാറയിൽ പങ്കെടുത്തു. നാഷണൽ സർവീസ് സ്കീം സ്കൗട്ട് ആൻഡ് ഗൈഡ്സ് സംയുക്ത ആഭിമുഖ്യത്തിൽ ആണ് ഫുഡ് ഫെസ്റ്റ് നടത്തുന്നത്.

ധനശേഖരണാർത്ഥം നടത്തപ്പെടുന്ന മലപ്പുറം “ദം ബിരിയാണി ഫെസ്റ്റ് ” മുനിസിപ്പൽ ചെയർമാൻ അഡ്വ. വിപി നാസർ ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീമ നാസർ, കൗൺസിലർ അഫ്സൽ ഇജാസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
വിവിധ തരം ഫ്രൂട്ട് ജ്യൂസുകൾ, ഫ്രൂട്ട് സലാഡുകൾ, കപ്പ – കാന്താരി മുളക്, ഉപ്പിലിട്ട വിവിധതരം വിഭവങ്ങൾ, കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന പഴംപൊരി, സമൂസ, ഉന്നക്കായ, തുടങ്ങിയ വിഭവങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു.നാഷണൽ സർവീസ് സ്കീം കോർഡിനേറ്റർ സിന്ധു പി ജി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോർഡിനേറ്റർ കൃഷ്ണമണി എൻ, രതീഷ് വി.ആർ എന്നിവർ നേതൃത്വം നൽകി.
