Kottayam

ഫ്രണ്ട്‌സ് ഓഫ് പ്രിൻസ് ലൂക്കോസിന്റെ ആഭിമുഖ്യത്തിൽ അഡ്വ പ്രിൻസ് ലൂക്കോസിന്റെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു

ഗാന്ധിനഗർ .അകാലത്തിൽ വേർ പിരിഞ്ഞ അഡ്വ പ്രിൻസ് ലൂക്കോസിന്റെ ഒന്നാം ചരമ വാർഷിക ദിനം അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് പ്രിൻസ് ലൂക്കോസിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു .

ഗാന്ധിനഗറിലെ പ്രൊവിഡൻസ് ഹോമിൽ നടന്ന ഭക്ഷണ വിതരണവും ,അനുസ്മരണ സമ്മേളനവും തോമസ് ചാഴികാടൻ എക്സ് എം പി ഉത്‌ഘാടനം ചെയ്തു . കൗൺസിലർ ജോജി കുറത്തിയാടാൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ് , ഹന്നാ പ്രിൻസ് ലൂക്കോസ് ,അഡ്വ സണ്ണി ചാത്തുകുളം , നിഖിൽ കൊടൂർ കാഞ്ഞിരം , റിജോഷ് ആഞ്ഞിലിമൂട്ടിൽ ,രൂപേഷ് പെരുമ്പള്ളിപ്പറമ്പിൽ തങ്കച്ചൻ വാലയിൽ ,

സജി ചെമ്പേട്ട് , രാജേഷ് മുള്ളങ്കുഴി ,ജിസ് പ്ലാക്കിയിൽ ,മാത്തുക്കുട്ടി ആനിക്കൽ എന്നിവർ പ്രസംഗിച്ചു .അനുസ്മരണത്തോടനുബന്ധിച്ച് പ്രിൻസ് ലൂക്കോസിന്റെ സുഹൃത്തുക്കൾ ചേർന്ന് സമാഹരിച്ച തുക കൊണ്ട് കോട്ടയം മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗത്തിന് നൽകിയ റെഫ്രിജറേറ്റർ അനുസ്മരണ സമ്മേളനത്തിന് ശേഷം ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ് ,കുടുംബാംഗങ്ങളായ സിന്ധു പ്രിൻസ് , ഹന്നാ പ്രിൻസ് , കൗൺസിലർ ജോജി കുറത്തിയാടൻ എന്നിവർ ചേർന്ന് മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top