Kottayam

എട്ടുനോമ്പാചരണത്തിൻ്റെ സമാപനത്തിൽ ആയിരത്തോളം പേർക്ക് പിടി നേർച്ച ഒരുക്കി കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളി

കടനാട്: സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ പിറവിത്തിരുനാളിനോടനുബന്ധിച്ച് എട്ടുനോമ്പാചരണത്തിൻ്റെ സമാപനത്തിൽ ആയിരത്തോളം പേർക്ക് പിടി നേർച്ച ഒരുക്കി കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളി.

പിടിയും കോഴിയുമായിരുന്നു വിഭവം. ഫൊറോനയുടെ കീഴിൽ ആദ്യമായാണ് പിടി നേർച്ച നടത്തുന്നതെന്ന് വികാരി ഫാ. ജോസഫ് പാനാമ്പുഴ പറഞ്ഞു. ഇടവകയിലെ വനിതകളടങ്ങിയ നൂറോളം പേർ ചേർന്നാണ് സദ്യ ഒരുക്കിയത്.

വികാരി ഫാ. ജോസഫ് പാനാമ്പുഴ, സഹവികാരി ഫാ. ജോസഫ് ആട്ടങ്ങാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ കൈക്കാരൻമാരും കമ്മിറ്റിക്കാരും വിവിധ സംഘടന ഭാരവാഹികളും നേതൃത്വം നല്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top