കോട്ടയം ജില്ലയിലുള്ള “മേലുകാവ്” ഗ്രാമത്തെ ESA വില്ലേജുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള മേലുകാവ് ഗ്രാമ പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമ സഭ ഇന്ന് മേലുകാവ് മറ്റം സാന്തോം പള്ളി പാരിഷ് ഹാളിൽ നടന്നു. മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോട്ടയം എംപി ഫ്രാൻസിസ് ജോർജ്, രാജ്യ സഭ എംപി ജോസ് കെ മാണി ബ്ലോക്ക് പ്രസിഡന്റ് ജോയി സ്ക്റിയ, ജില്ല , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാർ പങ്കെടുത്തു.

കേരളത്തിലെ കോട്ടയം ജില്ലയിൽ മീനിച്ചിൽ താലൂക്കിൽ, മേലുകാവ് ഗ്രാമത്തിൽ, മേലുകാവ് വില്ലേജിൽ വനമേഖലയോ പരിസ്ഥിതി സെൻസിറ്റീവ് പ്രദേശമോ ,അടുത്തുള്ള വില്ലേജ് കളിലോ, വനമോ വനസംരക്ഷണ കേന്ദ്രങ്ങളോ, റിസർവ്വ് വനങ്ങളോ ഇല്ലാത്ത സാഹചര്യത്തിലും, ഇവിടത്തെ ജനസാന്ദ്രത 100 മുകളിൽ 498.99 ആയതിനാലും മേലുകാവ് ഗ്രാമ പഞ്ചായത്തിന്റെ ഭാഗമായ മേലുകാവ് വില്ലേജിനെ യാതൊരു കാരണവശാലും പരിസ്ഥിതി സംവേദ പ്രദേശം ( Ecology Sensitive Area ) (ESA) ആയി പരിഗണിക്കരുത് എന്ന് 8/9/2026 ൽ മേലുകാവ് മറ്റം സാന്തോം പള്ളി പാരിഷ് ഹാളിൽ ചേർന്ന മേലുകാവ് പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമ സഭ കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തോടും, കേരള സർക്കാരിനോടും ഇതിനാൽ ആവശ്യപ്പെടുന്നു. ഈ വിവരം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും സംസ്ഥാന പരിസ്ഥിതി വകുപ്പിനെയും അറിയിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് നെയും, സെക്രട്ടറി യെയും മേലുകാവ് പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമ സഭ ചുമതലപ്പെടുത്തുന്നു.

2, പശ്ചിമഘട്ടത്തിന് ലോക പൈതൃക പദവി ലഭിക്കാനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ലോക പൈതൃക പദവിക്ക് വേണ്ടി സമർപ്പിച്ച എന്തെങ്കിലും രേഖകളിൽ, അപേക്ഷകളിൽ കേരളത്തിലെ കോട്ടയം ജില്ലയിൽ മീനിച്ചിൽ താലൂക്കിൽ, മേലുകാവ് ഗ്രാമ പഞ്ചായത്തിൽ പെടുന്ന മേലുകാവ് വില്ലേജിനെപറ്റി എന്തെങ്കിലും രേഖപ്പെടുത്തിയിട്ട് ഉണ്ടങ്കിൽ അത് അടിയന്തരമായി നീക്കം ചെയ്യണം എന്ന് 8/9/2026 ൽ മേലുകാവ് മറ്റം സാന്തോം പള്ളി പാരിഷ് ഹാളിൽ ചേർന്ന മേലുകാവ് പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമ സഭ ആവിശ്യപ്പെടുന്നു. ഈ കാര്യം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും സംസ്ഥാന പരിസ്ഥിതി വകുപ്പിനെയും, പാരീസിൽ പ്രവർത്തിക്കുന്ന ലോക പൈതൃക സമിതിയേയും (വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയേയും ) അറിയിക്കാൻ മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെയും, സെക്രട്ടറി യെയും മേലുകാവ് പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമ സഭ ഇതിനാൽ ചുമതലപ്പെടുത്തുന്നു.
ഇങ്ങനെ ഉള്ള മൂന്ന് പ്രമേയങ്ങൾ അവതരിപ്പിച്ചു. മേലുകാവ് പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമ സഭയിൽ വന്ന മുഴുവൻ അംഗങ്ങളും ഈ പ്രമേയങ്ങളെ കൈ അടിച്ച് ഐക്യംകണ്ടെന പാസ്സാക്കി.