Kerala

ഇടുക്കി തൊടുപുഴയിൽ കെട്ടിടം തകർന്നുവീണ് അപകടം. രണ്ടു തൊഴിലാളികൾ മരിച്ചു.,കോതമംഗലം സ്വദേശികളാണ് മരണമടഞ്ഞത്

ഇടുക്കി തൊടുപുഴയിൽ കെട്ടിടം തകർന്നുവീണ് അപകടം. രണ്ടു തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. തൊടുപുഴ മുതലക്കൊടത്ത് ആണ് സംഭവം.

അപകടത്തിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കെട്ടിടത്തിന് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ സ്ലാബ് തകർന്ന് വീഴുകയായിരുന്നു. തൊടുപുഴ അഗ്‌നി രക്ഷ സേന എത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സൺഷൈഡിന്റെ സ്ലാബാണ് തകർന്ന് വീണത്. ഉടൻ രക്ഷാപ്രവ‍ർത്തനം നടത്തിയെങ്കിലും തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായില്ല. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളിൽ പെട്ട തൊഴിലാളികളാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top