പാലാ :കേരളാ കോൺഗ്രസ് അഭിഭക്ത കേരളാ കോൺഗ്രസിന്റെ പഴയ പ്രതാപ കാലത്തേക്ക് ഉദിച്ചുയരുകയാണെന്നു ചീഫ് വിപ്പ് അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു .അന്ന് കേരളാ കോൺഗ്രസിനെ ഒറ്റപ്പെടുത്താൻ മുഖ്യധാരാ കക്ഷികൾ ശ്രമിച്ചിരുന്നു.പക്ഷെ അവരുടെയൊക്കെ എതിർപ്പിനെ മറികടന്നു കൊണ്ട് തന്നെ കേരളാ കോൺഗ്രസ് മുന്നോട്ട് പോയി .കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചീഫ് വിപ്പ് അപു ജോൺ ജോസഫിന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അപു ജോൺ ജോസഫ് .

ആദ്യ കാലത്ത് കേരളാ കോൺഗ്രസുമായി സഖ്യം കൂടാൻ വിസമ്മതിച്ചവരൊക്കെ 19790 ലെ കേരളാ കോൺഗ്രസിന്റെ ആലുവ പ്രമേയത്തിൽ പുരോഗമനം കണ്ടെത്തി സഖ്യത്തിന് ശ്രമിച്ചു .ഇപ്പോൾ പാലാ ഉപ തെരെഞ്ഞെടുപ്പിൽ ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കി കൊണ്ടുവന്ന് നമ്മുടെ നേതാക്കന്മാരെ കൂവി വിളിച്ചവർക്ക് മരുന്നിനു പോലും എം എൽ എ ഇല്ലാതെ ഉഴലുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത് .

കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ അപു ജോൺ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു .ഫ്രാൻസിസ് ജോർജ് എം പി മുഖ്യ പ്രഭാഷണം നിർവഹിച്ചു.ജോയി അബ്രാഹം;അഡ്വ ജോബി കുറ്റിക്കാട് ;സന്തോഷ് കാവുകാട്ട് ;ജോസ്മോൻ മുണ്ടയ്ക്കൽ ;അഡ്വ ജെയ്സൺ ജോസഫ് ;അഡ്വ ജോസഫ് കണ്ടത്തിൽ;ജെയിംസ് തെക്കേൽ ;ഷിബു പൂവേലി ;ജോഷി വട്ടക്കുന്നേൽ ;സിജി ടോണി;ശൈലജ രവീന്ദ്രൻ ;ടോണി തോട്ടം തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു .വീട്ടു പിരിഞ്ഞ കേരളാ കോൺഗ്രസ് നേതാവ് മത്തച്ചൻ പുതിയിടത്ത് ചാലിലിനെ യോഗം അനുസ്മരിച്ചു .യോഗങ്ങൾക്കെല്ലാം വരുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്ത നേതാവാണ് മത്തച്ചനെന്ന് അപു ജോൺ ജോസഫ് അനുസ്മരിച്ചു .