Kerala

സിപിഎം നേതാക്കൾക്ക് പോലീസ് സംരക്ഷണ വേണ്ടെന്ന് പറഞ്ഞ കെ എസ് യു നേതാവിന് മർദ്ദനമേറ്റു

കെഎസ്‌യുവിന്റെ കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ ആക്രമണം. കൂത്തുപറമ്പ് നിർമലഗിരി കോളേജിന് സമീപത്തുവെച്ചാണ് സംഭവം. നിലവിൽ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് അതുൽ. സിപിഎമ്മുകാരാണ് അക്രമത്തിന് പിന്നിലെന്നാണ് അതുലിന്റെയും കെഎസ്‌യുവിന്റേയും ആരോപണം.

ഭരണംമാറിയ ശേഷവും പിണറായി വിജയൻ, എ.എൻ. ഷംസീർ എന്നിവർക്ക് അനർഹമായ രീതിയിൽ പോലീസ് സംരക്ഷണം ഒരുക്കുന്നെന്നും ഇത് ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അതുൽ പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് ചോദ്യം ചെയ്താണ് സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തതെന്നാണ് അതുൽ പറയുന്നത്.

കൂത്തുപറമ്പ് ടൗണിന് അടുത്തുവെച്ച് അതുലിനെ അരമണിക്കൂറോളം സംഘം തടഞ്ഞുവെച്ചെന്നും ചോദ്യംചെയ്ത ശേഷം മർദിച്ചുവെന്നുമാണ് പരാതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top