Kerala

CPI – CPIM തർക്കം യുഡിഎഫ് മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ

CPI – CPIM തർക്കം യുഡിഎഫ് മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന സിപിഐഎം അംഗം എ കെ ബാലൻ. ചെങ്കൊടിയുടെ ഒരു കൊടി കിട്ടുമോ എന്നാണ് UDF കാത്തിരിക്കുന്നത്.സിപിഐഎമ്മിന്റെ നിലപാടാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞത്.

സത്യൻ മൊകേരിയും ബിനോയ് വിശ്വവും പറഞ്ഞത് സിപിഐയുടേതും. രണ്ടുപാർട്ടികളും പറഞ്ഞുകൊണ്ടേയിരിക്കും. ഇളകുന്ന ആടിൻ്റെ അകിട് കണ്ട് പിന്നാലെ ഓടുന്ന കുറുക്കനെ പോലെയാണ് UDF. ചെങ്കൊടിയുടെ ഒരു ചെറിയ കഷണം കിട്ടാൻ കാത്തിരിക്കുന്നവരാണവർ എ കെ ബാലൻ വിമർശിച്ചു.

ഇടത് ജനാധിപത്യ മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് സിപിഐയും സിപിഐഎമും. ആ ബന്ധം ഒരു രൂപത്തിലും തകരില്ല എന്ന് മാത്രമല്ല, മറ്റേതൊരു കാലഘട്ടത്തെക്കാളും ശക്തമാണ് ഞങ്ങളുടെ അണികളുടെയും നേതാക്കന്മാരുടെയും ഐക്യമെന്നും അവരവരുടെ നയം പറയാൻ രണ്ട് പാർട്ടികൾക്കും അവകാശമുണ്ടെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top